റായ്പൂരില്‍ ലോറി വാനിലിടിച്ച് 11 പേര്‍ മരിച്ചു
റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരില്‍ അമിതവേഗതയില്‍ വരികയായിരുന്ന ഒരു ലോറി വാനിലേക്ക് ഇടിച്ചു കയറി ഒരു കുടുംബത്തിലെ 10 പേരുള്‍പ്പെടെ 11 പേര്‍ മരിച്ചു.
പടിഞ്ഞാറന്‍ റായ്പൂരിലെ തുംഗാന്‍ ഗ്രാമത്തില്‍ ജനവരി 15 ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. വാന്‍ ഡ്രൈവറും അഞ്ച് സ്ത്രീകളും ഒരു രണ്ടുവയസായ ആണ്‍കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അടുത്ത മാസം നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തോടനുബന്ധിച്ച് ക്ഷേത്രദര്‍ശനത്തിന് പോയി വാനില്‍ മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. വിവാഹമുറപ്പിച്ചിരുന്ന 22 വയസുളള പെണ്‍കുട്ടിയും അപകടത്തില്‍ മരിച്ചു.
അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.












Click it and Unblock the Notifications