കരുണാകരന്‍ പിണറായിക്ക് 10 കോടി വാഗ്ദാനം ചെയ്തു: അനില്‍കുമാര്‍
തൃശൂര്‍: ഡിഐസിയെ എല്‍ഡിഎഫില്‍ എടുക്കുന്നതിന് കെ.കരുണാകരന്‍ പിണറായിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി അനില്‍കുമാര്‍ ആരോപിച്ചു. ജനവരി 16 തിങ്കളാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ച് കരുണാകരന്‍ പിണറായിയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. പിണറായി വിജയന്റെ കേരളാ മാര്‍ച്ച് പകുതിവഴിയെത്തിയപ്പോള്‍ തന്നെ ഇടത് മുന്നണിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.
കോണ്‍ഗ്രസിന് പ്രാദേശിക തലത്തില്‍ ജനങ്ങളുമായി ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ പാര്‍ട്ടി ജനപിന്തുണ വീണ്ടെടുക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
അനില്‍കുമാര്‍ നയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജാഥ തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുകയാണ്.












Click it and Unblock the Notifications