Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയെ അംഗീകരിക്കുന്നവര്‍ കോണ്‍ഗ്രസിലേക്ക് വരണം: ആന്റണി

കൊല്ലം: സോണിയയുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ കോണ്‍ഗ്രസിലേക്ക് വരണമെന്ന് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി പറഞ്ഞു. കൊല്ലം ഡിസിസി സംഘടിപ്പിച്ച സി.എം.സ്റീഫന്‍ ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ അടിസ്ഥാന നയങ്ങള്‍ അംഗീകരിക്കുന്നവരെ പാര്‍ട്ടിയുമായി പരമാവധി സഹകരിപ്പിക്കണം. വികസനസ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണം. അതിന് സഹായകമായ രാഷ്ട്രീയം കരുപ്പിടിപ്പിക്കണം. കേരളം യുഡിഎഫിന് നഷ്ടപ്പെട്ടിട്ടില്ല. തിരുവനന്തപുരത്ത് ചില നട്ടും ബോള്‍ട്ടും പോയെന്നേയുള്ളൂ. അത് മാറ്റിയെടുക്കാവുന്നതാണ്.

കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷവും വികസനശ്രമങ്ങളെ നാറാണത്ത് ഭ്രാന്തനെപ്പോലെ തകര്‍ത്തവരാണ് സിപിഎംകാര്‍. വികസന അജണ്ട മാറ്റുന്നതിന്റെ ആദ്യപടിയായ ജിമ്മിനെ അവര്‍ എതിര്‍ത്തു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സാമൂഹ്യനീതി, സമഗ്രവികസനം എന്നെല്ലാം പറഞ്ഞ് പിണറായിയും യാത്ര തുടങ്ങിയെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+