കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപത്തിന് കമ്പനികള്‍ തയ്യാര്‍: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപമിറക്കാന്‍ കൂടുതല്‍ കമ്പനികള്‍ തയാറെടുക്കുകയാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

നിരവധി കമ്പനികള്‍ കേരളത്തെ ലക്ഷ്യമിടുന്നുണ്ടൈന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപം സംബന്ധിച്ച് ചില കമ്പനികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബിപിഎല്ലിന്റെ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. കേരളത്തില്‍ നിക്ഷേപം ഇറക്കാനുള്ള പദ്ധതികള്‍ അവര്‍ നല്‍കിയിട്ടുണ്ട്. അവയ്ക്ക് ഉടന്‍തന്നെ അനുമതിയും നല്‍കും.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ജലവൈദ്യുത പദ്ധതിക്ക് മുതല്‍ മുടക്കാന്‍ തയാറായിട്ടുണ്ട്. 50 ലക്ഷം രൂപയോളം മുതല്‍മുടക്കുള്ള പദ്ധതിയാണിത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുരോഗതിയുണ്ട്.

ടെക്നോപാര്‍ക്കില്‍ ഇന്‍ഫോസിസ് പുതിയ ക്യാമ്പസ് തുടങ്ങുന്നത് പ്രതീക്ഷ നല്‍കുന്ന നടപടിയാണ്. ഏഴ് വര്‍ഷത്തിനുള്ളില്‍ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഇന്‍ഫോസിസ് ശ്രമിക്കുന്നത്.

വികസന മുന്നേറ്റങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ തകിടംമറിക്കുന്നത് ശരിയല്ല. വിവാദങ്ങള്‍ ഉണ്ടാക്കി വികസനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനുമാവില്ല. നിക്ഷേപകരുടെ സ്വപ്നഭൂമിയായി കേരളത്തെ മാറ്റുകയെന്ന അജണ്ടയാണ് തനിക്കുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X