ഡിഐസി ബന്ധത്തെക്കുറിച്ച് ഘടകകക്ഷികള്‍ക്ക് ആശങ്ക വേണ്ട: പിണറായി
കൊച്ചി: എല്‍ഡിഎഫും ഡിഐസിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഘടകകക്ഷികള്‍ക്ക് അതിരുകവിഞ്ഞ ഉത്കണ്ഠയുടെ ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളാ മാര്‍ച്ചിന്റെ എറണാകുളം ജില്ലാ പര്യടനത്തിനിടെ മൂവാറ്റുപുഴയില്‍ വച്ച് ജനവരി 15 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഐസിയുടെ പേരില്‍ ഇടത്മുന്നണിയില്‍ അന്തച്ഛിദ്രമില്ല. ഡിഐസിയെ എല്‍ഡിഎഫില്‍ എടുക്കാമെന്ന് സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല.
പാര്‍ട്ടി ഇതുവരെ എന്തുനിലപാടാണ് എടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ഇത്തരം പ്രശ്നങ്ങളില്‍ സ്വന്തമായി നിലപാട് സ്വീകരിക്കാന്‍ ഘടകകക്ഷികള്‍ക്ക് അനുവാദമുണ്ട്. സിപിഐ അവരുടെ നിലപാട് പ്രസ്താവിച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദാന്‍ ഇക്കാര്യം ആവര്‍ത്തിച്ചു.
ഡിഐസി ബന്ധം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് ഉടന്‍ യോഗം ചേരില്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications