Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസിസി പ്രസിഡന്റുമാരെ മാറ്റില്ല: ചെന്നിത്തല

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ മാറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയും സര്‍ക്കാരും കൂടുതല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. സംഘടനാ സംവിധാനം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് തിങ്കളാഴ്ച നടന്നത്. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനം മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കും. ഇതിനോട് അനുബന്ധിച്ചുള്ള റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനെ ആലപ്പുഴ ഗസ്റ് ഹൗസില്‍ വച്ച് കണ്ടിരുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. മുതിര്‍ന്ന നേതാവെന്ന നിലയിലാണ് വെളിയവുമായി സംസാരിച്ചത്. അതില്‍ രാഷ്ട്രീയമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം വീരപ്പമൊയ്ലിയുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച യോഗം നടന്നത്. കേരളത്തിന്റെ ചുമതലയേറ്റതിനു ശേഷം വീരപ്പ മൊയ്ലി പങ്കെടുക്കുന്ന ആദ്യത്തെ യോഗമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+