കനേഡിയന്‍ നയതന്ത്രജ്ഞന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു
ഒട്ടാവ: മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞന്‍ അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഒരു സൈനിക വാഹനവ്യൂഹത്തിനു നേരെ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ മറ്റു രണ്ടു പേര്‍ കൂടി മരിച്ചു. മൂന്ന് സൈനികരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു.
കനേഡിയന്‍ വിദേശകാര്യ രാഷ്ട്രീയ ഡയറക്ടര്‍ ഗ്ലിന്‍ ബെറിയാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ കാനഡയുടെ ഹൈക്കമ്മിഷനായി പ്രവര്‍ത്തിച്ചിരുന്ന ബെറി ഒരു പ്രാദേശിക അഫ്ഗാന്‍ ഉദ്യോഗസ്ഥനെ കാണാന്‍ പോവുന്നതിനിടയിലാണ് കാര്‍ ബോംബ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റ മൂന്ന് കനേഡിയന്‍ സൈനികരുടെ നില ഗുരുതരമാണ്. ഏഴ് നാട്ടുകാര്‍ക്കു കൂടി ആക്രമണത്തില്‍ പരിക്കേറ്റു.












Click it and Unblock the Notifications