ക്വത്റോച്ചിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ ഉത്തരവ്
ലണ്ടന്‍: ബോഫോഴ്സ് കേസിലെ പ്രതിയായ ഇറ്റാലിയന്‍ വ്യാപാരി ഒട്ടാവിയോ ക്വത്റോച്ചിയുടെ രണ്ട് ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ ലണ്ടന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ജനവരി 11നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. ദത്തയും പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്ന അഭിഭാഷകരും ഡിസംബറില്‍ ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
30 ലക്ഷം യൂറോയും 10 ലക്ഷം ഡോളറും അടങ്ങിയ രണ്ട് അക്കൗണ്ടുകള്‍ 2003ലാണ് മരവിപ്പിച്ചിരുന്നത്. ക്വത്റോച്ചിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കാനിരിക്കെയാണ് യുകെ കോടതിയുടെ ഉത്തരവ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.
അതേ സമയം ഈ ഉത്തരവ് സംബന്ധിച്ച രേഖാമൂലം യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സിബിഐ അറിയിച്ചു. ക്വത്റോച്ചി ഇതിനകം പണം പിന്‍വലിച്ചിട്ടുണ്ടാവുമെന്നാണ് സിബിഐ കരുതുന്നത്.












Click it and Unblock the Notifications