ഷാരോണ്‍ കണ്ണുതുറന്നതായി ഡോക്ടര്‍മാര്‍
ജറുസലേം: അബോധാവസ്ഥയില്‍ കഴിയുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അല്‍പനേരത്തേക്ക് കണ്ണുതുറന്നതായി റിപ്പോര്‍ട്ടുകള്‍. ഷാരോണിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് കുറച്ചു സെക്കന്റ് നേരത്തേക്ക് ഷാരോണ്‍ കണ്ണുതുറന്നതായി അറിയിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് ആശുപത്രിയില്‍ നിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
തന്റെ പേരക്കിടാവിന്റേതായ ഒരു ടേപ്പ് ഷാരാണ്‍ കണ്ണുതുറന്ന് ശ്രദ്ധിച്ചതായും വീണ്ടും കണ്ണടക്കുമ്പോള്‍ അദ്ദേഹത്തിന്റ കണ്ണു നിറഞ്ഞിരുന്നുവെന്നും ഷാരോണിനെ ചികിസ്തിക്കുന്ന ഹദാഷ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ വെളിപ്പെടുത്തി. കുറച്ചു സമയത്തേക്ക് ഷാരോണ്‍ കണ്ണുതുറന്നതായി മറ്റൊരു മെഡിക്കല്‍ വൃത്തവും വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇതെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
ജനവരി നാലിനാണ് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications