മിനാ ദുരന്തം: ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു
ദുബായ്: ഹജിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കറ്റേ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. ഇതോടെ മിനാ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 52 ആയി.
പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാമെന്ന് ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ യൂസഫ് സയിദ് പറഞ്ഞു.
അതിനിടെ ഹാജിമാര്‍ തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലേക്ക് മടങ്ങും. മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. തിങ്കളാഴ്ച ഒമ്പത് ഹജ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിക്കും. കോഴിക്കോടേക്ക് എയര്‍ ഇന്ത്യയാണ് ഹജ് സര്‍വീസ് നടത്തുന്നത്.
മരിച്ച ഹാജിമാരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് യൂസഫ് സയിദ് പറഞ്ഞു. മരിച്ചവരുടെ കബറടക്കത്തിനുള്ള നടപടികള്‍ നടന്നുവരികയാണ്. അടുത്ത മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ കബറടക്കം എല്ലാ മൃതദേഹങ്ങളുടെയും കബറടക്കം പൂര്‍ത്തിയാകും.












Click it and Unblock the Notifications