ഓഹരി സൂചിക 100 പോയിന്റ് ഉയര്‍ന്നു
മുംബൈ: മുംബൈ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഉയര്‍ന്നതാണ് ഓഹരി സൂചിക വീണ്ടും ഉയരാന്‍ കാരണമായത്.
ജനവരി 17 ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഓഹരി സൂചിക 100 പോയിന്റാണ് ഉയര്‍ന്നത്. നിക്ഷേപകര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വ്യാപകമായി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഓഹരി വില 889 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
തിങ്കളാഴ്ച 9,311.19ല്‍ തുടങ്ങിയ സൂചിക 9,317.99ലാണ് ചൊവ്വാഴ്ച രാവിലെ വ്യാപാരം തുടങ്ങിയത്. 10.30 ആവുമ്പോഴേക്കും സൂചിക 9,411.25ലെത്തി.
അതേ സമയം വിദേശ ധനസ്ഥാപനങ്ങളുടെ നിക്ഷേപം കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications