വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നുവീണു
അഹമ്മദാബാദ്: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം ജനവരി 17 ചൊവ്വാഴ്ച അഹമ്മദാബാദിലെ ജംനഗറില്‍ തകര്‍ന്നുവീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് വിമാനത്തിന്റെ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ജംനഗര്‍ വ്യോമസേനാ ബേസിന്റെ പരിശീലന അതിര്‍ത്തിക്കുള്ളില്‍ തന്നെയാണ് വിമാനം തകര്‍ന്നുവീണത്.
ഫയറിംഗ് പരിശീലനം നടത്തുകയായിരുന്ന വിമാനം സാങ്കേതിക തകരാറു കാരണമാണ് തകര്‍ന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമായാണ് ഒരു മിഗ് വിമാനം തകരുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ വ്യോമസേനക്ക് ഏററവും കുറവ് യുദ്ധവിമാനാപകടങ്ങളുണ്ടായത് 2005ലാണ്.












Click it and Unblock the Notifications