ഇന്ത്യ-പാക് മൂന്നാംവട്ട സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചു
ദില്ലി: ഇന്ത്യയും പാകിസ്ഥാനും മൂന്നാംവട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ജനവരി 17 ചൊവ്വാഴ്ച പുനരാരംഭിച്ചു.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം സരണും പാക് വിദേശകാര്യ സെക്രട്ടറി റിയാസ് മുഹമ്മദ് ഖാനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം തുടരുന്നതിലുളള ആശങ്കയും അത് അവസാനിപ്പാക്കുമെന്നുള്ള പാക് വാഗ്ദാനം പാലിക്കാത്തതിനെപ്പറ്റിയും ഇന്ത്യ പാകിസ്ഥാനെ അറിയിക്കും. ഭീകരപ്രവര്‍ത്തനം തുടരുന്നത് ഇന്ത്യാ-പാക് സമാധാനശ്രമങ്ങളെ ബാധിക്കുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ജമ്മു കശ്മീരും സമാധാന, സുരക്ഷാ പ്രശ്നങ്ങളുമായിരിക്കും ചര്‍ച്ചയുടെ കാതലായ വിഷയം.
സമാധാന ചര്‍ച്ചകളിലുള്‍പ്പെടുന്ന മറ്റ് ആറ് വിഷയങ്ങളെപ്പറ്റി ചര്‍ച്ച നടത്താനുള്ള സമയവും ഈ ചര്‍ച്ചയില്‍ തീരുമാനിക്കും.












Click it and Unblock the Notifications