കശ്മീരില്‍ രണ്ട് മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹര്‍ഖതുള്‍ മുജാഹുദ്ദീന്‍ നേതാവടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ഒരു മുനിസിപ്പല്‍ കൗണ്‍സിലറുടെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ ജനവരി 16 തിങ്കളാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് കൊലപ്പെടുത്തിയത്.
മുജാഹുദ്ദീന നേതാവ് ബിലാല്‍ അഹമ്മദ് ഷെയ്ഖും കൂട്ടാളിയായ ഷബീര്‍ അഹമ്മദ് ഷെയ്ഖുമാണ് കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ നസീര്‍ അഹമ്മദിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചിരുന്നിരുന്നത്.
കശ്മീരില്‍ ഭീകരരും രാഷ്ട്രീയക്കാരും തമ്മിലുളള ബന്ധങ്ങളെക്കുറിച്ച് അടുത്തിടെ പല തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രണ്ട് ലഷ്കര്‍ ഭീകരര്‍ക്കൊപ്പം പിഡിപിക്കാരനായ മുനിസിപ്പല്‍ കൗണ്‍സിലറെ അറസ്റ് ചെയ്തിരുന്നു. മുന്‍മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നു.
വിദ്യാഭ്യാസമന്ത്രിയായിരുന്ന ഗുലാം നബി ലോണിനെ ഒക്ടോബര്‍ 18ന് വധിച്ച കേസില്‍ രണ്ട് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളിലെ പ്രമുഖരെ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications