കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വത്റോച്ചിയുടെ ക്ഷണം സിബിഐ തള്ളി

  • By Staff
Google Oneindia Malayalam News

ദില്ലി: മിലാനില്‍ വച്ച് സിബിഐയുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചിയുടെ പ്രസ്താവനയോട് സിബിഐ ശക്തമായി പ്രതികരിച്ചു.

ഒരു ക്രിമിനലിനോ പ്രതിക്കോ തന്നെ ചോദ്യം ചെയ്യാനായി ഒരു പ്രോസിക്യൂട്ടിംഗ് ഏജന്‍സിയെ ക്ഷണിക്കാനും എവിടെ വച്ച് ചോദ്യം ചെയ്യാമെന്ന് നിര്‍ദേശിക്കാനും അവകാശമില്ലെന്ന് സിബിഐ വ്യക്തമാക്കി.

ചോദ്യം ചെയ്യലില്‍ നിന്ന് എപ്പോഴും ഒഴിഞ്ഞുമാറാനാണ് ക്വത്റോച്ചി ശ്രമിച്ചിട്ടുള്ളത്. ക്വത്റോച്ചിക്കെതിരെ റെഡ് കോര്‍ണര്‍ അലര്‍ട്ട് നിലവിലിരിക്കെ ചോദ്യം ചെയ്യാനായി സിബിഐ തന്നെ ക്ഷണിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അസംബന്ധമാണെന്നും സിബിഐ പറഞ്ഞു.

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇതിനകം ക്വത്റോച്ചി പണം പിന്‍വലിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ സുപ്രിം കോടതി വിധി എങ്ങനെ നടപ്പിലാക്കാമെന്നതിനെ കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണെന്നും സിബിഐ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X