Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐയുമായി സഹകരിക്കാം: ക്വത്റോച്ചി

ദില്ലി: സിബിഐയുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ഇറ്റാലിയന്‍ വ്യവസായിയും ബോഫോഴ്സ് കേസിലെ മുഖ്യപ്രതിയുമായ ഒട്ടാവിയോ ക്വത്റോച്ചി.

എന്നാല്‍ താന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നും തനിക്കെതിരെ ഇന്ത്യയില്‍ ഇപ്പോള്‍ കേസുകളൊന്നുമില്ലെന്നും ക്വത്റോച്ചി വ്യക്തമാക്കി. നേരത്തെ താന്‍ സിബിഐയുമായി സഹകരിക്കാന്‍ തയ്യാറിയിട്ടും അവര്‍ തന്റെ വാഗ്ദാനം തള്ളുകയായിരുന്നു. ദില്ലിയിലെ തന്റെ അഭിഭാഷകന്‍ വഴിയും വാര്‍ത്താക്കുറിപ്പുകള്‍ വഴിയും താന്‍ സഹകരണ സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാല്‍ തന്നെ ചോദ്യം ചെയ്യാന്‍ ഒരിക്കലും സിബിഐ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല.

തന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി തുടരണമെന്ന സുപ്രിം കോടതി വിധിയെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനോട് പ്രതികരിക്കുന്നില്ലെന്ന് ക്വത്റോച്ചി വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തെ അന്വേഷണത്തിനിടയില്‍ ബോഫോഴ്സ് ഇടപാടുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ക്വത്റോച്ചി ആവര്‍ത്തിച്ചു.

ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയില്‍ താന്‍ ഇരയാക്കപ്പെടുകയായിരുന്നു. നിയമമന്ത്രി എച്ച്.ആര്‍.ഭരദ്വാജുനായി തനിക്ക് ബന്ധമൊന്നുമില്ല. ഗാന്ധി കുടുംബവുമായുള്ള ബന്ധത്തില്‍ തനിക്ക് അഭിമാനമുണ്ട്. അത് തന്റെ വ്യക്തിപരമായ കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+