ബിജെപിയില്‍ ആശയഭിന്നത: ഉമാ ഭാരതി
ദില്ലി: ബിജെപിയില്‍ ആശയഭിന്നതയുണ്ടെന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായി ദില്ലിയിലെത്തിയതായിരുന്നു ഉമ.
ബിജെപി ഒരു ആശയപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചില പ്രത്യേക ആദര്‍ശങ്ങളിലും ആശയങ്ങളിലും ഊന്നിനിന്നിരുന്ന പാര്‍ട്ടി അതില്‍ നിന്നും പൂര്‍ണമായും വ്യതിചലിച്ച് അധികാരത്തെ മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍ പാര്‍ട്ടിയില്‍ ആശയഭിന്നതയുണ്ടെന്ന കാര്യം വ്യക്തമാണ്. ഇത് ചീത്ത ഫലം മാത്രമേ നല്‍കുകയുള്ളൂ.
ബിജെപി നേതാക്കളായ വാജ്പേയിലും അദ്വാനിയും ആശയപരമായി ശൂന്യരാണെന്നും ഉമ പറഞ്ഞു.
ഭോപ്പാല്‍ മുതല്‍ അയോധ്യ വരെയുളള തന്റെ രാം റൊട്ടി യാത്ര അടുത്തിടെ അവസാനിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെത്തിയ ഉമ രണ്ടുദിവസം തലസ്ഥാനത്തുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടെ സംഘ്പരിവാര്‍ നേതാക്കളുമായി ഉമ ചര്‍ച്ച നടത്തും. അതിന് ശേഷം ഹൈദരാബാദിലെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഉമ അടുത്ത മാസം മറ്റൊരു യാത്ര നടത്താനുള്ള പദ്ധതിയിലാണ്.












Click it and Unblock the Notifications