ശ്രീലങ്കയില്‍ എല്‍ടിടിഇ ആക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചു
കൊളംബോ: ശ്രീലങ്കയിലെ കിഴക്കന്‍ ട്രിങ്കോമാലിയില്‍ നാവികസേനയും എല്‍ടിടിഇയും തമ്മിലുണ്ടായ വെടിവയ്പില്‍ രണ്ട് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. 11 സൈനികര്‍ക്ക് പരിക്കേറ്റു.
ട്രിങ്കോമാലിയില്‍ ജനവരി 17 ചൊവ്വാഴ്ച രാവില സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ എല്‍ടിടിഇക്കാര്‍ നടത്തിയ സ്ഫോടനത്തെ തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മില്‍ വെടിവയ്പുണ്ടായത്. ഒരു സൈക്കിളിലുറപ്പിച്ചിരുന്ന സ്ഫോടകവസ്തുവുപയോഗിച്ചാണ് പുലികള്‍ സ്ഫോടനം നടത്തിയത്. ഇതിന് ശേഷം സൈനികര്‍ക്ക് നേരെ പുലികള്‍ വെടിവച്ചതിനെ തുടര്‍ന്ന് സൈന്യവും തിരിച്ചുവെടിവച്ചു. ഈ വെടിവയ്പിലാണ് സൈനികര്‍ മരിച്ചത്.
എല്‍ടിടിഇയുടെ രാഷ്ട്രീയവിഭാഗം തലവന്‍ എസ്പി തമിഴ്ശെല്‍വനെ കാണാന്‍ നോര്‍വെ അംബാസഡര്‍ ഹാന്‍സ് ബ്രാട്സ്കറും ശ്രീലങ്കന്‍ നിരീക്ഷണ സമിതി തലവന്‍ മേജര്‍ ജനറല്‍ ഹഗ്രൂപും കിളിനോച്ചിയിലേക്ക് പോകുന്ന സമയത്താണ് നാവികസേനക്ക് നേരെ ആക്രമണമുണ്ടായത്.












Click it and Unblock the Notifications