മിനാ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 56 ആയി
ദുബായ്: ഹജ് ദുരന്തത്തിനിടെ മക്കയില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 56 ആയി. തിരക്കില്‍ പരിക്കേറ്റിരുന്ന നാല് ഗുജറാത്ത് സ്വദേശികള്‍ കൂടി മരിച്ചതോടെയാണിത്.
ഒരു ട്രാവല്‍ ഏജന്‍സി വഴി ഗുജറാത്തിലെ ബറൂച്ചില്‍ നിന്ന് മിനയിലെത്തിയ നാലുപേരാണ് മരിച്ചത്. ഇവരില്‍ ഒരു ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ച ആകെ ഗുജറാത്തികളുടെ എണ്ണം എട്ടായി.
ഹജ്് ദുരന്തത്തില്‍ ഇതുവരെ 29 ഇന്ത്യന്‍ വനിതകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആകെ അഞ്ചു ദമ്പതികളാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ മൂന്നു ദമ്പതികള്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഒരോരുത്തര്‍ വീതം കേരളം, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരാണ്. യുപിയെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള ദമ്പതികളാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഭാര്യാഭര്‍ത്താക്കന്മാര്‍.
ദുരന്തത്തില്‍ മരിച്ച ഏററവും പ്രായം ചെന്നയാള്‍ ജയ്പൂരില്‍ നിന്നുള്ള 75 വയസുള്ള കാത്തും ബീഗമാണ്. അഹമ്മദാബാദിലെ 16 വയസുള്ള ഷിറീന്‍ ബാനോവാണ് ഏററവും പ്രായം കുറഞ്ഞ വ്യക്തി.
ജനവരി 12ന് ഹജിനിടെ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ 30 രാജ്യങ്ങളില്‍ നിന്നായി 367 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications