ആന്ധ്രയില്‍ നക്സലുകള്‍ ഒരാളെ കൊലപ്പെടുത്തി
ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ നക്സലുകള്‍ ഒരു ബോട്ട് ഡ്രൈവറെ കൊല്ലുകയും മൂന്ന് ബോട്ടുകള്‍ തകര്‍ക്കുകയും ചെയ്തു.
ഗുണ്ടൂരിലെ കാവ്യവര്‍ദ്ധയില്‍ ജനവരി 17 ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. കൃഷ്ണാ നദിയില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളാണ് നക്സലുകള്‍ തകര്‍ത്തത്.
വേല്‍ദുരുത്തിയിലെ വെങ്കയ്യ എന്ന ബോട്ട് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. സിദ്ധയ്യ എന്നയാളുഠെ ബോട്ടിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇയാളെ വധിച്ച ശേഷമാണ് ബോട്ടുകള്‍ നക്സലുകള്‍ നശിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് വേല്‍ദുരുത്തി പൊലീസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications