മന്ത്രിസഭക്ക് ഭീഷണിയില്ല: ധരംസിംഗ്
ബാംഗ്ലൂര്‍: കര്‍ണാടകയിലെ കൂട്ടുകക്ഷി മന്ത്രിസഭക്ക് യാതൊരുവിധ ഭീഷണികളുമില്ലെന്ന് മുഖ്യമന്ത്രി ധരംസിംഗ് പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് കൂട്ടുകക്ഷി മന്ത്രിസഭയിലെ പല ജെഡിഎസ് അംഗങ്ങളും കോണ്‍ഗ്രസിനുളള പിന്തുണ പിന്‍വലിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജെഡിഎസിലെ കുമാരസ്വാമി വിഭാഗമാണ് ബദല്‍ മന്ത്രിസഭക്ക് സജീവനീക്കം നടത്തുന്നത്. എന്നാല്‍ ബിജെപിയുമായി താന്‍ സഖ്യമുണ്ടാക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ജെഡിഎസ് നേതാവ് ദേവെഗൗഡ നിഷേധിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രതിസന്ധികളെ തുടര്‍ന്ന് ധരംസിംഗ് ഗവര്‍ണര്‍ ചതുര്‍വേദിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications