ഇന്ത്യാ-പാക് രണ്ടാംദിന ചര്‍ച്ചകള്‍ തുടങ്ങി
ദില്ലി: സമാധാന ശ്രമങ്ങള്‍ക്കുള്ള മൂന്നാംഘട്ട ചര്‍ച്ചകളുടെ രണ്ടാം ദിവസമായ ജനവരി 18 ബുധനാഴ്ച ഇന്ത്യയും പാകിസ്ഥാനും കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.
പരസ്പരം വിശ്വാസത്തിലെടുക്കുന്നതു സംബന്ധിച്ചായിരിക്കും മുഖ്യമായും ചര്‍ച്ച. പൂഞ്ച്-റാവല്‍കോട്ട് ബോര്‍ഡര്‍ ബസ് സര്‍വീസ്, ശ്രീനഗര്‍-മുസാഫറാബാദ് ട്രക്ക് സര്‍വീസ് എന്നിവ തുടങ്ങുന്നതിനെ കുറിച്ച് ചര്‍ച്ചയുണ്ടാകും.
നിയന്ത്രണരേഖയില്‍ അതിര്‍ത്തിക്ക് ഇരുവശത്തുമുള്ളവര്‍ക്ക് കാണാന്‍ സ്ഥലമൊരുക്കുക, വെടിവയ്പില്ലാത്ത സ്ഥലങ്ങളില്‍ തീര്‍ത്ഥാടനകരെ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യും.
രണ്ടു ദിവസം നീണ്ടുനിര്‍ക്കുന്ന ചര്‍ച്ചകളുടെ അവസാനദിനമായ ബുധനാഴ്ച സാങ്കേതിക തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുളള ദിവസത്തെപ്പറ്റിയും തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications