കശ്മീരില്‍ മുജാഹിദ്ദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ ഒരു വിദേശിയായ ഒരു ഹര്‍ഖതുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ വച്ചാണ് ജനവരി 18 ബുധനാഴ്ച അബു ഹുറൈറ എന്ന ഭീകരന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് മുതിര്‍ന്ന ഭീകരനോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സൈനികര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. സൈന്യം തിരിച്ച് നടത്തിയ വെടിവയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
ഇയാള്‍ ഏതു രാജ്യക്കാരനാണെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications