ലഷ്കര്‍ ഭീകരന്‍ പൊലീസ് കസ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
വാരാണാസി: ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ ഒരു ലഷ്കര്‍ ഇ തോയിബ ഭീകരന്‍ പൊലീസ് കസ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു.
വീരപാട്ടി റെയില്‍വേ സ്റേഷനില്‍ വച്ച് സിയാല്‍ദ എക്സ്പ്രസ് തീവണ്ടിയില്‍ നിന്ന് ജനവരി 18 ബുധനാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. പശ്ചിമബംഗാളിലെ ഒരു ജയിലില്‍ അടച്ചിരുന്ന ഇയാളെ ജമ്മു കശ്മീരീലേക്ക് കൊണ്ടുപോകും വഴിയാണ് രക്ഷപ്പെട്ടത്. കനത്ത മഞ്ഞുമൂലം തീവണ്ടി വേഗം കുറച്ചപ്പോളാണ് കൈയ്യാമത്തോടു കൂടി ഭീകരന്‍ കടന്നുകളഞ്ഞത്.
ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications