മോണിക്കയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ 23ലേക്ക് മാറ്റി
ഹൈദരാബാദ്: അധോലോക നേതാവ് അബു സലീമിന്റെ കാമുകി മോണിക്ക ബേദി നല്‍കിയ ജാമ്യഹര്‍ജി വിധി പറയാനായി പ്രത്യേക സിബിഐ കോടതി ജനവരി 23ലേക്ക് മാറ്റി.
മോണിക്ക സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യഹര്‍ജിയിലുളള വാദമാണ് ബുധനാഴ്ച നടന്നത്. മോണിക്കയുടെ ദില്ലിയില്‍ നിന്നുളള വക്കീല്‍ സുചിര്‍ ബാത്ര ഹൈദരാബാദിലെ അഭിഭാഷകന്‍ പ്രദീപ് കുമാറുമായി ചേര്‍ന്നാണ് ഹര്‍ജി ഫയല്‍ ചെയ്തത്. മോണിക്ക സമര്‍പ്പിച്ച ആദ്യഹര്‍ജി ഡിസംബര്‍ 12ന് കോടതി തളളിയിരുന്നു.
വ്യാജപാസ്പോര്‍ട്ട് കേസില്‍ 25 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റിലായ മോണിക്കയെ ഇപ്പോള്‍ ചഞ്ചല്‍ഗുഡയിലെ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications