ചോദ്യക്കോഴ: കോടതിക്ക് ഇടപെടാനാവില്ലെന്ന് സ്പീക്കര്‍
ദില്ലി:ചോദ്യക്കോഴ വിവാദത്തില്‍ എംപിമാരെ പുറത്താക്കിയ നടപടിയില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്ന നിലപാട് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആവര്‍ത്തിച്ചു.
ഈ നിലപാടില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്നും ജനവരി 20ന് ചേരാനിരിക്കുന്ന സര്‍വകക്ഷി യോഗത്തിലും ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
കോഴ വിവാദത്തെ തുടര്‍ന്ന് എംപിമാരെ പുറത്താക്കിയ നടപടിയില്‍ സുപ്രീംകോടതി സോമനാഥ് ചാറ്റര്‍ജിക്ക് നോട്ടീസയച്ച സാഹചര്യത്തിലാണ് കോടതിക്ക് ഈ പ്രശ്നത്തില്‍ ഇടപെടാനാവില്ലെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന സ്പീക്കറുടെ പ്രസ്താവന.
ഈ പ്രശ്നത്തില്‍ കോടതികള്‍ അയക്കുന്ന നോട്ടീസുകളില്‍ താന്‍ പ്രതികരിക്കില്ലെന്ന് മുന്‍പുത തന്നെ സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കിയിരുന്നു. കോടതികളെ ആരു സമീപിക്കുന്നതിലും തെറ്റില്ലെന്നും എന്നാല്‍ എല്ലാ കാര്യങ്ങളിലും കോടതികള്‍ക്ക് ഇടപെടാനാവില്ലെന്നും അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications