കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ പദ്ധതിക്കു മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ചൈനയിലെ കായിദി ഇലക്ട്രോണിക് പവര്‍ കമ്പനി, ചൈന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കമ്പനി, മുംബൈയിലെ സൂം ഡെവലപ്പേഴ്സ് എന്നിവ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിക്കുള്ള ടെണ്ടര്‍ നല്‍കുന്നത്. ബിഒടി അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.

കോഴിക്കോട്ടെ ഡ്രീം സിറ്റി പദ്ധതിക്കു ഇക്കോ ടൂറിസം പദ്ധതി എന്നാക്കി മാറ്റി അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം ടെര്‍മിനലിനും ഇക്കോ ടൂറിസം പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും.

സംസ്ഥാനത്തെ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള 20.41 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് മൂന്നു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതി ഫിബ്രവരി ഒന്ന് മുതല്‍ നടപ്പിലാക്കും. വിദ്യാലയങ്ങളുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും സമീപത്ത് പാന്‍മസാല നിരോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X