ഡിഐസി നിര്‍വാഹക സമിതി യോഗം തുടങ്ങി
തിരുവനന്തപുരം: ഡിഐസി യുടെ സംസ്ഥാന നിര്‍വാഹക സമിതിയോഗം ജനവരി 18 ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് ആരംഭിച്ചു.
ഇടതുമുന്നണിയുമായുള്ള സഖ്യം സംബന്ധിച്ച ഡിഐസി നിലപാട് ജനവരി 18ന് തീരുമാനിക്കുമെന്ന് നേരത്തെ പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. ഡിഐസിയെ മുന്നണിയിലെടുക്കുന്നതിനെ എല്‍ഡിഎഫിലെ ഘടകകക്ഷികളായ സിപിഐയും ആര്‍എസ്പിയും രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഡിഐസി യോഗത്തിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്.
കെ.മുരളീധരന്‍ നടത്തിയ നവകേരള യാത്രയുടെ വിജ-യത്തെ സംബന്ധിച്ചും പാര്‍ട്ടി ഫണ്ട് രൂപീകരണം, അംഗത്വം നല്‍കല്‍ , പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. 30 ന് ഡിഐസി നടത്താനിരിക്കുന്ന വര്‍ഗ്ഗീയ വിരുദ്ധ യാത്രയുടെ തയാറെടുപ്പുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
കെ.കരുണാകരന്‍, കെ.മുരളീധരന്‍, പീതാംബരകുറുപ്പ്, ടി.എം.ജേ-ക്കബ്, ജേ-ാണി നെല്ലൂര്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications