ആനുകൂല്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന ശമ്പള വര്‍ദ്ധനവും ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മാര്‍ച്ച് മാസത്തോടെ തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവരി 18 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ജനവരി 24ന് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സുതാര്യകേരളം പരിപാടിയില്‍ പങ്കെടുത്ത് പരാതി നല്‍കിയ ലില്ലിക്കുട്ടിയുടെ അപേക്ഷയിന്മേല്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നടപടി എടുത്തിരുന്നു. ഇതു സംബന്ധിച്ച് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
ലില്ലിക്കുട്ടി 600 രൂപ ശമ്പളത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണെന്നും തനിക്ക് ശമ്പളവര്‍ദ്ധനവ് തരണമെന്നും കാണിച്ചാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ ശമ്പളം 600 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നതെന്നതിനാല്‍ ലില്ലിക്കുട്ടിക്ക് മാത്രമായി ഭേദഗതി വരുത്താന്‍ പറ്റില്ല. അതിനാല്‍ ലില്ലിക്കുട്ടിയെ ഫുള്‍ടൈം സ്വീപ്പറായി ഉദ്യോഗക്കയറ്റം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതനുസരിച്ചുള്ള ശമ്പളം അവര്‍ക്ക് കിട്ടുമെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications