Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഡിഐസിക്ക് മുന്നില്‍ കീഴടങ്ങുന്നു: പിണറായി

കോട്ടയം: ഹീനമായ ഭാഷയില്‍ കെ.കരുണാകരനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന രമേശ് ചെന്നിത്തല ഡിഐസിയിലേക്ക് പോയവരെ ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത് കോണ്‍ഗ്രസ് കീഴടങ്ങുന്നതിന്റെ ലക്ഷണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളാ മാര്‍ച്ചിന് ജനവരി 17 ചൊവ്വാഴ്ച പാമ്പാടിയില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിഐസിയിലുളള അതേ സ്ഥാനം കോണ്‍ഗ്രസിലും നല്‍കാമെന്നാണ് വാഗ്ദാനം. യുഡിഎഫും കോണ്‍ഗ്രസും അങ്ങേയറ്റം ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് ഈ പ്രസ്താവന തെളിയിക്കുന്നത്. കോണ്‍ഗ്രസിലെ അഴുക്കെല്ലാം പുറത്തുപോയിക്കഴിഞ്ഞുവെന്നും പാര്‍ട്ടി ഇനി രക്ഷപ്പെടുമെന്നും പ്രസ്താവനയിറക്കിയവരുടെ സ്ഥിതിയാണിത്. എ.കെ ആന്റണി പോലും കരുണാകരനെ തിരികെ ക്ഷണിക്കുന്നു. കോണ്‍ഗ്രസ് വലിയ പരിഭ്രാന്തിയാണെന്നതിന് തെളിവാണിതെല്ലാം.

ഡിഐസിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് സംബന്ധിച്ച് എല്‍ഡിഎഫും സിപിഎമ്മും യാതൊരു തീരുമാനവുമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ അഭിപ്രായം പറയുന്നത് തെറ്റല്ല. എന്നാല്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അഭിപ്രായഭിന്നതയുണ്ടാകില്ല.

മുന്‍ ആരോഗ്യവകുപ്പുമന്ത്രി കെ.കെ രാമചന്ദ്രന്റെ പ്രശ്നത്തില്‍ കാര്യങ്ങള്‍ വേണ്ടവിധം മനസിലാക്കാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+