തിരുവഞ്ചൂര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയേറ്റു
തിരുവനന്തപുരം: ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോഗ്യവകുപ്പിന്റെ ചുമതല കൂടി നല്‍കി ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവഞ്ചൂര്‍ ചൊവ്വാഴ്ച ഔപചാരികമായി വകുപ്പിന്റെ ചുമതലയേറ്റു.
ലോകായുക്തയുടെ വിമര്‍ശനങ്ങള്‍ സൃഷ്ടിച്ച വിവാദത്തെ തുടര്‍ന്ന് കെ.കെ.രാമചന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം മുഖ്യമന്ത്രി തന്നെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുകയായിരുന്നു.
നേരത്തെ കെ.പി.വിശ്വനാഥന്‍ രാജിവച്ചപ്പോള്‍ വനംവകുപ്പിന്റെ ചുമതല തിരുവഞ്ചൂരിനായിരുന്നു. സുജനപാല്‍ മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷമാണ് വനംവകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ ഒഴിഞ്ഞത്.












Click it and Unblock the Notifications