കേരളത്തില്‍ ഓട്ടോ, ടാക്സി പണിമുടക്ക് പൂര്‍ണം
കൊച്ചി: കേരളത്തില്‍ ഓട്ടോ, ടാക്സി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് പൂര്‍ണം. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് തുടങ്ങിയത്. ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലിറങ്ങുന്നില്ല.
നിരക്ക് വര്‍ധന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, പിയുസിഐ എന്നിവ ഉള്‍പ്പെടുന്ന മോട്ടോര്‍ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
വ്യാഴാഴ്ച രാവിലെ ട്രേഡ് യൂണിയന്‍ തൊഴിലാളികളെ ഗതാഗതമന്ത്രി എന്‍.ശക്തന്‍ ചര്‍ച്ചക്കു വിളിച്ചിട്ടുണ്ട്. യാത്രാനിരക്ക് ശാസ്ത്രീയമായി പുതുക്കുക, ഓട്ടോകളില്‍ ഡിജിറ്റല്‍ മീറ്റര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ഓട്ടോറിക്ഷാ നിരക്ക് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ത്തുക എന്നതാണ് യൂണിയനുകളുടെ ആവശ്യം. ടാക്സി നിരക്ക് കിലോമീറ്ററിന് 5.50ല്‍ നിന്ന് 6.50 ആയി ഉയര്‍ത്താനും യൂണിയനുകള്‍ ആവശ്യപ്പെടുന്നു.
ഹ്രസ്വദൂര യാത്രക്ക് ഓട്ടോകളെ ആശ്രയിക്കുന്ന നഗരങ്ങളിലും പട്ടണങ്ങളിലും പണിമുടക്ക് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. രോഗികളുമായി ആശുപത്രികളിലേക്ക് പോവുകയോ കല്യാണ പാര്‍ട്ടിയുമായി പോവുകയോ ചെയ്യുന്ന ടാക്സികളെ പണിമുടക്കില്‍ നിന്ന്് ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications