കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബിന്‍ ലാദന് ജീവിച്ചിരിക്കുന്നു: അമേരിക്ക
ലണ്ടന്‍: അല്‍ ഖ്വയ്ദ നേതാവ് ബിന്‍ ലാദന് ഇപ്പോഴും ജീവനോടെയുണ്ടെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
യുഎസ് ഭീകരവിരുദ്ധ അംബാസഡറായ ഹെന്റി ക്രംപ്ടനാണ് ജനവരി 17 ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. ലാദന് ജീവിച്ചിരിക്കുന്നുവെന്നാണ് തങ്ങളുടെ വിശ്വാസം. ലാദന് കൊല്ലപ്പെട്ടുവെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. ലാദനെ എവിടെയെങ്കിലും വച്ച് പിടികൂടാനാകുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. പാക്-അഫ്ഗാന് അതിര്ത്തികളിലെവിടെയെങ്കിലുമാണ് ലാദന് ഒളിച്ചുതാമസിക്കുന്നതെന്നാണ് കരുതുന്നത്.
യുഎസ്, യൂറോപ്പ്, യുകെ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാന്‍ അല്‍ ഖ്വയ്ദ പദ്ധതിയിടുന്നുണ്ടെന്നും ക്രംപ്ടന് മുന്നറിയിപ്പ് നല്കി.
Story first published: Wednesday, January 18, 2006, 5:30 [IST]