ബ്ലെയറുടെ മകനെ തട്ടിക്കൊണ്ട് പോകാനുള്ള പദ്ധതി തകര്‍ത്തു
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മകനെ തട്ടിക്കൊണ്ടുപോകാനുുള്ള ശ്രമം ബ്രിട്ടീഷ് പൊലീസ് പരാജയപ്പെടുത്തി. ജനവരി 18 ബുധനാഴ്ചയാണ് സുരക്ഷാസൈനികര്‍ വെളിപ്പെടുത്തിയ ഇക്കാര്യം ഒരു ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ചത്.
ബ്ലെയറുടെ അഞ്ചുവയസുള്ള ലിയോ എന്ന മകനെ തട്ടിക്കൊണ്ടുപോകാന്‍ ഫാദേഴ്സ് ഫോര്‍ ജസ്റിസ് എന്ന ഗ്രൂപ്പുമായി ബന്ധമുള്ള തീവ്രവാദികളാണ് പദ്ധതിയിട്ടിരുന്നത്. വാര്‍ത്ത സൃഷ്ടിച്ച് പേരെടുക്കാന്‍ മാത്രമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടിരുന്നതെന്നും കുട്ടിയെ അപായപ്പെടുത്തുകയെന്നത് അവരുടെ ലക്ഷ്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തുടക്കത്തില്‍ തന്നെ ഈ ശ്രമം തങ്ങള്‍ പരാജയപ്പെടുത്തിയെന്നും സുരക്ഷാസൈനികര്‍ പറയുന്നു.
ബ്ലെയറിനേയും ഭാര്യ ചെറിയേയും ലിയോക്കുണ്ടായിരുന്ന ഭീഷണിയെപ്പറ്റി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications