ഷാരോണിന് ശ്വാസനാളത്തില്‍ ശസ്ത്രക്രിയ
ജെറുസലേം: അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഇസ്രായേലി പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ ശ്വസനാളം മാറ്റി വക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കി. ജനവരി 17 ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ശസ്തക്രിയക്ക് വിധേയനാക്കിയത്.
ശ്വാസനാളത്തിലുണ്ടായ തകരാറ് മൂലമാണ് ശസ്ത്രക്രിയ വേണ്ടിവന്നതെന്നും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്വന്തം മുറിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ജനവരി നാലിന് മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications