ജെറ്റ് എയര്‍വെയ്സ് എയര്‍ സഹാറയെ ഏറ്റെടുത്തു
ദില്ലി: ജെറ്റ് എയര്‍വെയ്സ് എയര്‍ സഹാറയെ ഏറ്റെടുത്തു. 50 കോടി ഡോളറിനാണ് ഈ ഏറ്റെടുക്കല്‍ നടന്നത്. ഏറ്റെടുക്കല്‍ നടപടി അംഗീകരിക്കാനുള്ള ജെറ്റ് എയര്‍വെയ്സ് ബോര്‍ഡ് യോഗം ഇപ്പോള്‍ നടക്കുകയാണ്.
ജനവരി 18 ബുധനാഴ്ച രാത്രിയാണ് എയര്‍ സഹാറ പ്രസിഡന്റ് അശോക് ശര്‍മയുടേയും ജെറ്റ് എയര്‍വെയ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ സരോജ് ദത്തയുടേയും സാന്നിധ്യത്തില്‍ കൈമാറ്റം നടന്നത്.
ഏറ്റെടുക്കല്‍ സംബന്ധിച്ച് കുറച്ചുകാലമായി ഇരുകമ്പനികളും തമ്മില്‍ വിലപേശല്‍ നടത്തിവരികയായിരുന്നു. ഏറ്റെടുക്കലോടെ ജെറ്റിന് ആഭ്യന്തരവ്യോമയാന രംഗത്തെ തങ്ങളുടെ പങ്ക് 50 ശതമാനമാക്കി ഉയര്‍ത്താന്‍ കഴിയും.
നേരത്തെ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി സഹാറയെ ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.












Click it and Unblock the Notifications