ധരംസിംഗ് സര്‍ക്കാരിനെ രക്ഷിക്കാനാവും: ആന്റണി
ദില്ലി: കര്‍ണാടകത്തിലെ ധരംസിംഗ് സര്‍ക്കാരിനെ നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് കര്‍ണാടകത്തിലെ സംഘടനാകാര്യ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു.
ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കോര്‍ ഗ്രൂപ്പ് യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
കോര്‍ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. കര്‍ണാടകത്തിലെ രാഷ്ട്രീയസ്ഥിതി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമുള്‍പ്പെടെയുള്ള കര്‍ണാടകത്തിലെ നേതാക്കളുമായി തങ്ങള്‍ ബന്ധപ്പെട്ടുവരികയാണ്- ആന്റണി പറഞ്ഞു.












Click it and Unblock the Notifications