രാജി വയ്ക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ്
ബാംഗ്ലൂര്‍: താന്‍ രാജിവക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് പറഞ്ഞു. കര്‍ണാടകയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധികളെ തുടര്‍ന്ന് ഗവര്‍ണര്‍ ടി.എന്‍ ചതുര്‍വേദിയെ കണ്ട ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ തനിക്കു മുന്നില്‍ സമയപരിധിയൊന്നും വച്ചിട്ടില്ല. കുമാരസ്വാമി ധരംസിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് കണക്കിലെടുക്കരുതെന്ന് കാണിച്ച് എച്ച്.ഡി.ദേവെഗൗഡയും കത്തു നല്‍കിയിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.
ഇതിനിടെ ഭൂരിപക്ഷം തെളിയിക്കാനായി മുഖ്യമന്ത്രി ഗവര്‍ണറോട് ജനവരി 31 വരെ സമയം ചോദിച്ചതായും ഇതിന്മേല്‍ ഗവര്‍ണര്‍ മറുപടിയൊന്നും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications