ധരംസിംഗ് ജനവരി 27ന് വിശ്വാസവോട്ട് തേടും
ബാംഗ്ലൂര്‍: ജനവരി 27ന് താന്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് അറിയിച്ചു.
ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ടി.എന്‍ ചതുര്‍വേദി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യാഴാഴ്ച ധരംസിംഗ് വാര്‍ത്തലേഖകരോട് പറഞ്ഞു. ഇതുപ്രകാരം 27ന് രാവിലെ 10 മണിക്ക് താന്‍ നിയമസഭയില്‍ വിശ്വാസവോട്ടുതേടും.
പുതിയ രാഷ്ട്രീയസംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ജനതാദള്‍ (എസ്) നേതാവ് ദേവഗൗഡയുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയും ധരംസിംഗ് തള്ളിക്കളഞ്ഞില്ല.












Click it and Unblock the Notifications