രാജ്ഭവനു മുന്നില്‍ ബിജെപി, ജെഡിഎസ് ധര്‍ണ
ബാംഗ്ലൂര്‍: ഭൂരിപക്ഷം നഷ്ടപ്പെട്ട ധരംസിംഗ് സര്‍ക്കാര്‍ തുടരുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തിലെ ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ വ്യാഴാഴ്ച രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തി.
നിയമസഭയുടെ സംയുക്ത സമ്മേളനത്തെ ഗവര്‍ണര്‍ അഭിസംബോധന ചെയ്ുന്ന ചടങ്ങ് ഇരുപാര്‍ട്ടികളിലെ എംഎല്‍എമാരും ബഹിഷ്കരിച്ചു.
വെങ്കയ്യ നായിഡു ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ധര്‍ണയില്‍ പങ്കെടുത്തു. ധരംസിംഗ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെടെന്നും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സമീപനത്തില്‍ പ്രതിഷേധിച്ചാണ് ധര്‍ണയെന്നും ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ബി.എസ്.യെഡിയൂരപ്പ അറിയിച്ചു.












Click it and Unblock the Notifications