ദേവഗൗഡ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം വിളിച്ചു
ബാംഗ്ലൂര്‍: മകന്‍ എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തില്‍ 46 എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വവുമായി ഇടയുകയും കര്‍ണാടകത്തിലെ ധരംസിംഗ് സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി.ദേവഗൗഡ ജനവരി 23ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചു.
ബാംഗ്ലൂരിലാണ് സമ്മേളനം ചേരുന്നത്. പാര്‍ട്ടി നേതൃത്വവുമായി വേര്‍പിരിഞ്ഞ് കുമാരസ്വാമിക്കൊപ്പം ചേര്‍ന്ന എംഎല്‍എമാരെയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദേവഗൗഡ ക്ഷണിക്കും.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്ച വൈകീട്ട് യോഗം ചേര്‍ന്ന് സമ്മേളനത്തിന്റെ അജണ്ട തീരുമാനിക്കുമെന്ന് ദേവഗൗഡ പറഞ്ഞു. 46 എംഎല്‍എമാര്‍ നേതൃത്വവുമായി ഇടഞ്ഞ് ബിജെപിയുമായി ചേര്‍ന്നതില്‍ ദു:ഖമുണ്ടെന്നും അവര്‍ തിരിച്ചറിവുണ്ടായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications