ജെഡിഎസ് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി
ബാംഗ്ലൂര്‍: എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്യുലര്‍ വിമത എംഎല്‍എമാര്‍ തങ്ങളുടെ ഗ്രൂപ്പിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
ജനതാദള്‍ സെക്യുലര്‍ സംസ്ഥാന പ്രസിഡന്റ് എന്‍.തിപ്പണ്ണ സ്പീക്കര്‍ കൃഷ്ണയ്ക്ക് സമര്‍പ്പിച്ച കത്തില്‍ പാര്‍ട്ടി നിയമസഭാകക്ഷി ഉപമുഖ്യമന്ത്രി എം.പി.പ്രകാശിനെ മാറ്റി കുമാരസ്വാമിയെ നേതാവായി തിരഞ്ഞെടുത്തതായി പറഞ്ഞിട്ടുണ്ട്.
അതേ സമയം തങ്ങള്‍ക്ക് സ്പീക്കര്‍ക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് തിപ്പണ്ണ വാര്‍ത്താലേഖകരോട് പറഞ്ഞു. ദേവഗൗഡ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഗൗഡയുടെ അഭിപ്രായം പ്രധാനമല്ലെന്നും എംഎല്‍എമാരുടെ അഭിപ്രായമാണ് പരിഗണിക്കേണ്ടതെന്നും തിപ്പണ്ണ വ്യക്തമാക്കി.












Click it and Unblock the Notifications