ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു
ബാംഗ്ലൂര്‍: ബിജെപി നേതാക്കളുടെ സംഘം കര്‍ണാടക ഗവര്‍ണര്‍ ടി.എന്‍.ചതുര്‍വേദിയെ കണ്ട് മുഖ്യമന്ത്രി ധരംസിംഗിനോട് രാജിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്നും ഈ നിര്‍ദേശം അംഗീകരിക്കുന്നില്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
46 ജെഡിഎസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചിട്ടും ധരംസിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതില്‍ പ്രതിഷേധിച്ച് രാജ്ഭനു മുന്നില്‍ ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ ധര്‍ണ നടത്തുകയാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം എംഎല്‍എമാര്‍ ബഹിഷ്കരിച്ചു.












Click it and Unblock the Notifications