Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു

ബാംഗ്ലൂര്‍: ജനതാദള്‍ എസിലെ 46 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ കൂട്ടുകക്ഷി മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടമായി. ജനതാദള്‍ എസ് നേതാവ് ദേവെഗൗഡയുടെ മകനും ജനതാദള്‍ നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ സര്‍ക്കാരിനുളള പിന്തുണ ജനവരി 18 ബുധനാഴ്ച പിന്‍വലിച്ചത്. ബിജെപിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാനാണ് കുമാരസ്വാമിയുടെ നീക്കം.

തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ അനുവദിക്കണമെന്നും ധരംസിംഗ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും കാണിച്ച് ബിജെപി-ജനതാദള്‍ എംഎല്‍എമാര്‍ ബുധനാഴ്ച രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. 224 അംഗ മന്ത്രിസഭയില്‍ തങ്ങള്‍ക്ക് 135ലേറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

കുമാരസ്വാമിയുടെ ദള്‍ ബദല്‍ ഗ്രൂപ്പിന് പിന്തുണ നല്‍കാന്‍ നിയമസഭയില്‍ 79 എംഎല്‍എമാരുള്ള ബിജെപി തീരുമാനിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ കുമാരസ്വാമിയായിരിക്കും ആദ്യത്തെ 20 മാസം മുഖ്യമന്ത്രി. കുടര്‍ന്ന് ബിജെപി അംഗം മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനം ജനതാദളിന് ലഭിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാനും ധാരണയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+