പാചക വാതക വിലവര്‍ദ്ധന പരിഗണനയിലില്ല: അയ്യര്‍
ദില്ലി: പാചകവാതക, മണ്ണെണ്ണ വിലകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് പെട്രോളിയംമന്ത്രി മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ഇത് സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭയില്‍ വച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു.
ഇത്തരമൊരു റിപ്പോര്‍ട്ട് താന്‍ നിഷേധിക്കുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയും ഇതു സംബന്ധിച്ച കാര്യങ്ങളും നിരീക്ഷിക്കേണ്ടത് പെട്രോളിയം മന്ത്രാലയമാണ്. വിലവര്‍ദ്ധന സംബന്ധിച്ച കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീയതിയും തീരുമാനിച്ചിട്ടില്ല.
അന്താരാഷ്ട്ര വിപണിക്കനുസരിച്ച് പെട്രോള്‍, പാചകവാതകം, ഡീസല്‍, മണ്ണെണ്ണ വിലകള്‍ വര്‍ദ്ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications