Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീവാനി വധക്കേസില്‍ സലീമിനെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു

മുംബൈ: ബോളിവുഡ് താരം മനീഷ കൊയ്രാളയുടെ സെക്രട്ടറി അജിത് ദീവാനിയെ വധിച്ച കേസില്‍ അധോലോക നേതാവ് അബു സലീമിനെ ഫിബ്രവരി രണ്ടു വരെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഫോര്‍ ഓര്‍ഗനൈസ്ഡ് ക്രൈംആക്ട് (എംസിഒസിഎ) ജഡ്ജി അഭയ് തിപ്സെയാണ് സലീമിന് റിമാന്റ് ചെയ്ത് ജനവരി 19 വ്യാഴാഴ്ച ഉത്തരവിട്ടത്.

ദീവാനി വധക്കേസില്‍ ഗൂഢാലോചന നടത്തിയെന്നതാണ് സലീമിനെതിരെയുളള കുറ്റം. ഈ കേസില്‍ പൊലീസിന്റെ പ്രതിലിസ്റിലുണ്ടായിരുന്ന വ്യക്തിയാണ് സലീം.

സലീമിനെ കാണാന്‍ തന്നെ അനുവദിക്കണമെന്ന വക്കീല്‍ അശോക് സരോഗോയിയുടെ അപേക്ഷ കോടതി അനുവദിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം അഭിഭാഷകന് സലീമിനെ കാണാമെന്ന് കോടതി ഉത്തരവിട്ടു.

ദീവാനി വധക്കേസില്‍ തന്നെ നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കരുതെന്ന് സിബിഐയോട് ഉത്തരവിടണമെന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സലീം ആവശ്യപ്പെട്ടു.

പണമാവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് സലീമിന്റെ അനുയായികള്‍ 2001 ജൂണ്‍ 31ന് അന്ധേരിയില്‍ വച്ച് ദീവാനിയെ കൊലപ്പെടുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+