കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൗഷാദിന്റെ ഭാര്യ സൗദി രാജാവിനെ കാണും

  • By Staff
Google Oneindia Malayalam News

കൊല്ലം: സൗദിയില്‍ കണ്ണു ചൂഴ്ന്നെടുക്കല്‍ ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ ലത്തീഫ് നൗഷാദിനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ നൗഷാദിന്റെ അമ്മയും ഭാര്യയും സൗദി രാജാവിനെ കാണുന്നു. ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി എത്തുന്ന സൗദി രാജാവിനെ ദില്ലിയില്‍ ചെന്നു കണ്ട് സഹായഭ്യര്‍ത്ഥന നടത്താനാണ് കുടുംബാംഗങ്ങള്‍ പോകുന്നത്.

സൗദി രാജാവിലാണ് തങ്ങളുടെ അവസാനപ്രതീക്ഷയെന്ന് നൗഷാദിന്റെ ഭാര്യ സുഹൈല പറഞ്ഞു.

ഇവര്‍ക്ക് ദില്ലിയിലേക്ക് പോകാനുള്ള സൗകര്യങ്ങളൊരുക്കുന്നത് പി.എസ്.സുജനപാല്‍ എംഎല്‍എയാണ്. ദില്ലിയിലെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് രാജാവിനെ കാണാനുള്ള അനുവാദം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് സുജനപാല്‍ പറഞ്ഞു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഫാക്സ് സന്ദേശമയച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ.അഹമ്മദുമായും സംസാരിച്ചുകഴിഞ്ഞു. ദമാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സാംസ്കാരിക സംഘടനയായ സംഘചേതന യാത്രക്കും ചെലവിനുമായി 27,000 രൂപ നല്‍കാമെന്ന് ഏറ്റിട്ടുള്ളതായും സുജനപാല്‍ പറഞ്ഞു.

ഒരു സൗദി വംശജനുമായുണ്ടായ വഴക്കില്‍ അയാളുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അവിടുത്തെ ഒരു ശരിഅത്ത് കോടതിയാണ് നൗഷാദിന്റെ കണ്ണ് ചൂഴ്ന്നെടുത്ത് സൗദി വംശജന് വച്ചുകൊടുക്കാന്‍ ഉത്തരവിട്ടത്. ഈ കേസില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിയുകയാണ് നൗഷാദ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X