ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്സി സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എന്‍.ശക്തനുമായി ഓട്ടോ-ടാക്സി തൊഴിലാലി യൂണിയനുകള്‍ ജനവരി 19 വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
ഓട്ടോ, ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഓട്ടോയുടെ മിനിമം നിരക്ക് എട്ടില്‍ നിന്നു 10 രൂപയും ടാക്സിയുടേത് 35ല്‍ നിന്നും 50 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. കിലോമീറ്ററിന് ആറര രൂപയുമാണ് പുതിയ നിരക്ക്. ഓട്ടോക്ക് കിലോമീറ്ററിന് നാലര രൂപയില്‍ നിന്ന് അഞ്ചും ടാക്സിക്ക് ആറില്‍ നിന്നും ആറരയുമാക്കിയാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.
നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ജനവരി 17 ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് ഓട്ടോ, ടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.












Click it and Unblock the Notifications