യുഎസ് മിസൈല്‍ ആക്രമണത്തില്‍ അല്‍ ഖ്വയ്ദ നേതാക്കള്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കഴിഞ്ഞയാഴ്ച അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അല്‍ഖ്വയ്ദയുടെ രണ്ട് മുതിര്‍ന്ന നേതാക്കളും അല്‍ഖ്വയ്ദ നേതാവ് അല്‍ സവാഹിരിയുടെ മരുമകനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ട നേതാക്കളില്‍ ഒരാളുടെ തലക്ക് അഞ്ചുകോടി ഡോളര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇയാള്‍ ബോംബ് നിര്‍മാണത്തിലും ഭീകരപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
അബു ഒബൈദ അല്‍ മിസൈരി എന്ന അല്‍ഖ്വയ്ദ നേതാവും കൊല്ലപ്പെട്ടവരില്‍ പെടുന്നു. കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ കുന്‍വാറിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങള്‍ നേതൃത്വംനല്‍കിയിരുന്ന ആളാണ് ഇയാള്‍. അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക് ആയുധങ്ങളും പരിശീലനവും നല്‍കിവന്നിരുന്ന ഒബൈദക്കായിരുന്നു പ്രവര്‍ത്തകരുടെ സുരക്ഷയുടെ ചുമതലയും. ഡിസംബര്‍ രണ്ടിന് യുഎസ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹംസ റാബിയക്ക് പകരമായി നിയമിച്ചതാണ് ഇയാളെയെന്ന് കരുതുന്നു.
അല്‍ സവാഹിരിയുടെ മരുമകനായ അബ്ദുള്‍ റഹ്മാന്‍ അല്‍ മഗ്രീബി എന്നയാളും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇയാള്‍ക്ക് സംഘടനയുടെ മാധ്യമച്ചുമതലയായിരുന്നു.
മുസ്തഫ റഹ്മാന്‍ എന്ന് ഈജിപ്തുകാരനും മിസൈല്‍ ആക്രമണത്തില്‍ മരിച്ചിരുന്നു.












Click it and Unblock the Notifications