രാജ്നാഥിന്റെ തിരഞ്ഞെടുപ്പിന് അംഗീകാരം
ദില്ലി: ബിജെപി പ്രസിഡന്റായി രാജ്നാഥ്സിംഗിനെ തിരഞ്ഞെടുത്ത നടപടിക്ക് വെള്ളിയാഴ്ച ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം ഔപചാരികമായി അംഗീകാരം നല്‍കി.
യോഗത്തില്‍ നടന്ന ഔപചാരികമായ തിരഞ്ഞെടുപ്പില്‍ എല്‍.കെ.അദ്വാനിയാണ് രാജ്നാഥ്സിംഗിന്റെ പേര് നിര്‍ദേശിച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ജസ്വന്ത്സിംഗ് പിന്താങ്ങി. 1500ലേറെ വരുന്ന പ്രതിനിധികള്‍ പങ്കെടുത്ത യോഗം ഐക്യകണ്ഠേന രാജ്നാഥ്സിംഗിന്റെ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കി.
രാജ്നാഥിന്റെ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കാനായി ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്തു.












Click it and Unblock the Notifications